തിരുവനന്തപുരം സ്വർണക്കടത്ത് കേസ് : രണ്ട് പേർ കൂടി പിടിയിൽ

two more arrested trivandrum gold smuggling case

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണ്ണം വാങ്ങാൻ റമീസിന് പണം നൽകിയ വ്യക്തികളാണ് പിടിയിലായതെന്നാണ് സൂചന. സ്വപ്നയേയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഐഎ നടപടി തുടങ്ങിയിട്ടുണ്ട്.

അതിനിടെ തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കോഴിക്കോട് എരിഞ്ഞിക്കൽ സ്വദേശിയായ സമജുവിന് നിർണായക പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റംസ് കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം സമജുവിനെ കോടതിയിൽ ഹാജരാക്കും.
ഇയാൾക്ക് സ്വപ്നയുടെ സ്വാർണ കടത്തു ശൃംഖലയിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം. ഹൈദരാബാദിലേക്കുള്ള സ്വർണ നീക്കത്തിൽ ഇയാൾ പങ്കാളിയാണെന്ന് ഇന്റലിജൻസ് സൂചന നൽകിയിട്ടുണ്ട്.

അതേസമയം, സരിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ എൻഐഎ അപേക്ഷ സമർപ്പിക്കും. സരിത്തിന്റെ ജാമ്യാപേക്ഷയും, റമീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Story Highlights two more arrested trivandrum gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top