ചരക്ക് ലോറി ഡ്രൈവർമാർ ട്രാവൽ ഡയറി എഴുതണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്ന ലോറി ഡ്രൈവർമാരും സംസ്ഥാനത്തിനകത്ത് ചരക്കുമായി യാത്ര ചെയ്യുന്നവരും ഇനി മുതൽ ട്രാവൽ ഡയറി എഴുതണം.

സാധനങ്ങളുമായി ഏതൊക്കെ മാർക്കറ്റിലും കടകളിലും പോകുന്നുവെന്ന വിവരം, ചരക്കുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുന്നുവെന്നു. എത്ര സമയം ഓരോ സ്ഥലങ്ങളിലും ചിലവിടുന്നു തുടങ്ങിയ വിവരം ഡയറിയിൽ വ്യക്തമാക്കേണ്ടതുണ്ട്. മാത്രമല്ല, ഡയറിയിൽ കച്ചവടക്കാരുടെ ഫോൺ നമ്പറും വിവരവും ഉൾപ്പെടുത്തണം. ഇതുസംബന്ധിച്ച നിർദേശം കളക്ടർമാർ നൽകും.

അതേസമയം, സംസ്ഥാനത്തിന്റെ അതിർത്തിയിൽ പനി പരിശോധനാ സംവിധാനവും ഏർപ്പെടുത്തിട്ടുണ്ട്. ശരീര താപനില ഉയർന്ന ഡ്രൈവർമാരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല. ഇതോടൊപ്പം പൊതുഗതാഗത സംവിധാനങ്ങളിൽ ഡ്രൈവറുടെ കാബിൻ വേർതിരിക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാനും നടപടി തുടങ്ങി. ദിവസവും 2000 ലോറികളാണു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നു വരുന്നത് എന്നാണ് കണക്കുകൾ.

Story Highlights lorry drivers must write a travel diary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top