Advertisement

കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ?

July 18, 2020
Google News 1 minute Read

കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. സമൂഹവ്യാപനമുണ്ടായാൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഇവയെ ഉപയോഗിക്കുന്നത്.

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി ഹോട്ടലുകൾ, ഹാളുകൾ, കോളജുകൾ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേൽനോട്ടം ബന്ധപ്പെട്ട പിഎച്ച്‌സി/എഫ്എച്ച്‌സി/സിഎച്ച്‌സി/താലൂക്ക് ആശുപത്രികൾക്കായിരിക്കും. മരുന്നുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് വിദഗ്ധരായ ആരോഗ്യപ്രവർത്തകർ നേതൃത്വം കൊടുക്കുന്നു.

ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളിൽ/ഒരു വാർഡിൽ കിടത്തുന്നതിൽ പ്രത്യേകിച്ചു പ്രശ്‌നങ്ങൾ ഇല്ല. പക്ഷെ, കിടക്കകൾ തമ്മിൽ കൃത്യമായ അകലം അതായത് കുറഞ്ഞത് 1.2 മീറ്റർ (4 മുതൽ 6 അടി വരെ) ഉണ്ടായിരിക്കും.

ജില്ലാ കൺട്രോൾ റൂമിൽ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തിൽ നിന്നോ ടെസ്റ്റ് റിസൾട്ട് അറിയിച്ച് കഴിഞ്ഞാൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകളിലേക്ക് പോകുന്നതിനു തയാറാകേണ്ടാതാണ്. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മാറ്റും.

ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരിൽ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തിൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേയ്ക്കു കൊണ്ടുപോകേണ്ടിവരും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ഉചിതം. അത്തരമാളുകൾ യാതൊരുവിധ എതിർപ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചു ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകേണ്ടതാണ്.

ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ നിന്നും തിരികെ വീട്ടിൽ എത്തിക്കും.

Story Highlights covid firstline treatment center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here