കൊവിഡ്: തിരുവനന്തപുരത്തെ തീരമേഖലയില്‍ പ്രത്യേകനിരീക്ഷണ പദ്ധതിക്ക് രൂപം നല്‍കി പൊലീസ്

covid police

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പൊലീസ് രൂപം നല്‍കി. സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ സ്‌പെഷ്യല്‍ ഓഫീസറായുള്ള പദ്ധതിയില്‍ മൂന്നു മേഖലയുടെയും ചുമതല എസ്പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസറെ സഹായിക്കാനായി തിരുവനന്തപുരം റേഞ്ച് ഡിഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിനെ ചുമതലപ്പെടുത്തി. ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷേക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.

പദ്ധതിപ്രകാരം അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള തീരദേശമേഖലയുടെ ചുമതല ട്രാഫിക് എസ്പി ബി. കൃഷ്ണകുമാറിനാണ്. വേളി വിഴിഞ്ഞം മേഖല വിജിലന്‍സ് എസ്പി കെ. ഇ. ബൈജുവിന്റെ ചുമതലയിലാണ്. കാഞ്ഞിരംകുളം പൊഴിയൂര്‍ മേഖല പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ കെ. എല്‍. ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലയിലും രണ്ടു ഡിവൈ. എസ്പിമാരെ വീതം നിയോഗിച്ചിട്ടുണ്ട്. അതത് മേഖലയിലെ ഡിവൈ. എസ്പിമാരും ഈ പദ്ധതിയുടെ ഭാഗമായിരിക്കും. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനായി അഞ്ചുതെങ്ങ് കോസ്റ്റല്‍, വലിയതുറ, പൂവാര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Story Highlights covid: special monitoring scheme in coastal area

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top