രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു

covid19, coronavirus

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ആന്ധ്രയില്‍ പോസിറ്റീവ് കേസുകള്‍ 40,000 കടന്നു. കര്‍ണാടകയില്‍ മരണസംഖ്യ കുതിക്കുകയാണ്. തെലങ്കാന, ഉത്തര്‍പ്രദേശ്, അസം, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ബിഹാറില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ വിദഗ്ധസംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം,
ഭാരത് ബയോടെക് കമ്പനി 375 പേരില്‍ കൊവാക്‌സിന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

തമിഴ്‌നാട്ടിലും പുതിയ കേസുകള്‍ വര്‍ധിക്കുകയാണ്. 4538 പുതിയ കേസുകള്‍. 24 മണിക്കൂറിനിടെ 79 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ആകെ പോസിറ്റീവ് കേസുകള്‍ 1,60,907ഉം മരണം 2315ഉം ആയി. ചെന്നൈയില്‍ 1243 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് ബാധിതര്‍ 83,371 ആണ്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1462 പോസിറ്റീവ് കേസുകളും 26 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 3571ഉം, രോഗബാധിതര്‍ 120107ഉം ആയി. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 115 പേര്‍ മരിച്ചു. 3693 പേര്‍ കൂടി രോഗികളായി. ആകെ പോസിറ്റീവ് കേസുകള്‍ 55115ഉം മരണം 1147ഉം ആയി. ബംഗളൂരുവില്‍ മാത്രം 2208 പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 949 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 17 പേരാണ് ഇന്നലെ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 46,516 ആയി. ആകെ മരണം 2108. തെലങ്കാനയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 43496 ആയി. 396 പേരാണ് ഇതുവരെ മരിച്ചത്. ആന്ധ്രയില്‍ മരണം 500 കടന്നു. പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ 1894 കൊവിഡ് കേസുകളും 26 മരണവും റിപ്പോര്‍ട്ട് ചെയ്തു. അസമില്‍ 1,218ഉം, മധ്യപ്രദേശില്‍ 704ഉം, ജമ്മുകശ്മീരില്‍ 601ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Story Highlights covid spreads rapidly in the country, coronavirus, india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top