സുശാന്തിന്റെ മരണം; ആദിത്യ ചോപ്രയുടെ മൊഴിയെടുത്തു

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർമാതാവ് ആദിത്യ
ചോപ്രയുടെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ബന്ദ്ര പൊലീസാണ് ആദിത്യ ചോപ്രയുടെ മൊഴിയെടുത്തത്. ഏകദേശം നാലുമണിക്കൂറോളം ആദിത്യ ചോപ്ര പൊലീസ് സ്‌റ്റേഷനിൽ ചെലവഴിച്ചതായാണ് വിവരം.

Read Also :സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി

ജൂൺ 14നാണ് സുശാന്തിനെ മുബൈയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. താരത്തിന്റെ മരണം സിനിമാ മേഖലയിലെ അടിച്ചമർത്തലിനെ തുടർന്നുണ്ടായ വിഷാദം മൂലമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംവിധായകൻ കരൺ ജോഹർ, ആദിത്യ ചോപ്ര ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യ ചോപ്രയുടെ മൊഴി എടുത്തത്. കേസുമായി ബന്ധപ്പെട്ട് 34 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

Story Highlights Sushant singh rajput, Adithya chopra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top