തെലുങ്ക് നടി ഐശ്വര്യ അർജുന് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് നടി ഐശ്വര്യ അർജുന് കൊവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യതന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവരോട് കൊവിഡ് പരിശോധന നടത്താനും ഐശ്വര്യ പറയുന്നുണ്ട്. നിലവിൽ വീട്ടിൽ ക്വാറന്റീനിലാണ് ഐശ്വര്യ. തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളാണ് ഐശ്വര്യ.

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനു പുറമേ, കന്നട നടി സുമലത അംബരീശഷിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights thelugu actoress, aiswariya arjun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top