സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്; പവന് 120 രൂപകൂടി 37,400 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. പവന് 120 രൂപകൂടി 37,400 രൂപയിലെത്തി. ഗ്രാമിന് 4675 രൂപയാണ് വില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധവന് രേഖപ്പെടുത്തുന്നത്. ചൊവാഴ്ച പവന് 36,760 രൂപയുമായിരുന്നു വില. ബുധനാഴ്ച വീണ്ടും വർധിച്ച് പവന് 37,280 രൂപയിലെത്തിയിരുന്നു.

അതേസമയം, ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില 50,000 കടന്നു. എംസിഎക്‌സിൽ 50,158 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേയമയം, വ്യാഴാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വിലതാഴുകയാണ് ചെയ്തത്. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.84 ഡോളറാണ് വില.

ലോകമെമ്പാടും കൊവിഡ് പടർന്നു പിടിക്കുന്നതും ആളുകൾ സ്വർണത്തിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കുന്നതമാണ് വില ഉയരാൻ കാരണമാകുന്നത്.

Story Highlights -gold rate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top