സുശാന്തിന്റെ അവസാന ചിത്രം ദിൽ ബേച്ചാര റിലീസായി

dil bechara released

സുശാന്ത് സിംഗ് രജ്പുതിൻ്റെ അവസാന ചിത്രം ദിൽ ബേച്ചാര റിലീസായി. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസായത്. സുശാന്തിനു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച യാത്രയയപ്പാണ് ചിത്രമെന്ന് ആരാധകർ പറയുന്നു. നിരവധി ആളുകൾ ചിത്രം കണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

Read Also : സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക്; അറിയാം സിനിമയെ കുറിച്ച്…

ജോൺ ഗ്രീനിന്റെ പ്രസിദ്ധമായ നോവൽ ‘ദ ഫാൾട്ട് ഇൻ അവർ സ്റ്റാർസ്’ന്റെ ഹിന്ദി സിനിമാ പതിപ്പാണ് ദിൽ ബേച്ചാര. പുസ്തകത്തിന്റെ ഹോളിവുഡ് പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈലിൻ വൂഡ്‌ലിയും അൻസൽ ഇഗോർട്ടുമായിരുന്നു. അഗസ്റ്റസും ഹേസൽ ഗ്രേസും ആണ് ഇംഗ്ലീഷിൽ കഥാപാത്രങ്ങളുടെ പേര്.

ഓസ്‌കർ ലഭിച്ച ഇന്ത്യൻ സംഗീതജ്ഞൻ എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതമൊരുക്കിയത്. ഫാൾട്ട് ഇൻ അവർ സ്റ്റാർസിന്റെ ഇന്ത്യൻ പതിപ്പിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ, പ്രത്യേകിച്ചും കഥയിൽ എത്ര മനോഹരമായി സംഗീതം ചേർത്തിരിക്കുന്നുവെന്നത് മനസിലായപ്പോൾ തനിക്ക് ആകാംക്ഷയായെന്ന് അദ്ദേഹം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.

Read Also : ലോക സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകൾ; അവഞ്ചേഴ്സിനെ മറികടന്ന് ദിൽ ബേച്ചാര ട്രെയിലർ

ഹിന്ദി മീഡിയത്തിലും റോക്ക് സ്റ്റാറിലും അഭിനയിച്ച സഞ്ജനയെ പ്രേക്ഷകർ മറന്നുകാണാൻ ഇടയില്ല. ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക് സ്റ്റാറിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു മുകേഷ് ഛാബ്ര. സ്‌കൂളിലെ നാടക സംഘത്തിലാണ് മുകേഷ് സഞ്ജനയെ ശ്രദ്ധിച്ചത്. പത്ത് കൊല്ലത്തിന് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ സഞ്ജന നായികയായത് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ദിൽ ബേച്ചാരയിൽ സെയ്ഫ് അലി ഖാനും അതിഥി കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം മെയ് 8ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു. ഇന്ന് വൈകുന്നേരം 7.30തോട് കൂടി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.

Story Highlights dil bechara released

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top