കൊച്ചി ബ്ലാക്ക് മെയിൽ കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കും

കൊച്ചി ബ്ലാക്ക് മെയിൽ കേസ് അന്തിമ ഘട്ടത്തിലേക്ക്. നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പ്രതികളെല്ലാം പിടിയിലായതായി പൊലീസ്. പ്രതികളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകളുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പൊലീസ്.

കഴിഞ്ഞ മാസം 24-ാം തീയതിയാണ് ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ തൃശൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലാവുന്നത്. ഷംനാ കാസിമിന്റെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സ്‌കോഡ് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ റഫീക്കും ഷെരീഫും ഉൾപ്പെടെ മറ്റ് പ്രതികൾ കേസിൽ അറസ്റ്റിലാവുന്നത്. കേസിൽ ഇതുവരെ 9 പ്രതികളാണ് ആകെ അറസ്റ്റിലാവുന്നത്.

നിലവിൽ ഈ 9 പ്രതികളെയും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഷംനാ കാസിമിന്റെ കേസ് മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെ നിരവധി യുവതികൾ ഇതുമായി ബന്ധപ്പെട്ട് നിലവിൽ വന്നിരുന്നു. പ്രമുഖ മേഡൽ അടക്കം 9 പേരാണ് രംഗത്ത് വന്നത്. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ കേസിലും ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

Story Highlights -kochi black mail case, charge sheet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top