കാൽനടയായും ബസിലും യാത്ര; കൊവിഡ് ചികിത്സയിലിരിക്കെ ജയിൽ ചാടിയ പ്രതിയുടെ സമ്പർക്കപ്പട്ടിക സങ്കീർണം

കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരിക്കെ ജയിൽ ചാടിയ പ്രതിയുടെ സമ്പർക്കപ്പട്ടിക സങ്കീർണം. കാൽനടയായും ബസിലും ഇയാൾ ഏറെ ദൂരം സഞ്ചരിച്ചു. നിരവധി പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയതായാണ് സൂചന. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കൊവിഡ് ചികിത്സയിലിരിക്കെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. നാല് മണിക്കൂറോളം കറക്കിയ ശേഷമാണ് ഇയാളെ പൊലീസിന് പിടികൂടാനായത്. ഇതിനിടെ ഇയാൾ ബസിലും കാൽനടയായും യാത്ര ചെയ്തു.

Read Also :കൊവിഡ് വ്യാപനം; ചൊവ്വാഴ്ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു

അഞ്ചരക്കണ്ടിയിൽ നിന്ന് മട്ടന്നൂരിലേക്ക് ബസിൽ വന്ന ഇയാൾ ഇരിട്ടി ഭാഗത്തേക്ക് രണ്ട് കിലോമീറ്ററോളം നടന്നു. തുടർന്ന് ഇരു ചക്രവാഹനത്തിന് കൈ കാണിച്ച് നിർത്തി അൻപത് രൂപ വാങ്ങി. ശേഷം മറ്റൊരു ബസിൽ ഇരിട്ടിയിലേക്ക് തിരിച്ചു. ഇരിട്ടി ബസ് സ്റ്റാൻഡിൽ ഇരുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഒരു വ്യാപാരി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രതിയെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കൊവിഡ് വാർഡിൽ ചികിത്സയിലാണ്.

Story Highlights Covid 19, route map

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top