മന്ത്രിയുടെ പിഎയുടെ സമ്പർക്കം വഴി മൂന്ന് പേർക്ക് കൊവിഡ്; നിരവധി പേർ നിരീക്ഷണത്തിൽ

covid 19, coronavirus, ernakulam

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പിഎയുടെ സമ്പർക്കത്തിൽ മൂന്ന് പേർക്ക് കൊവിഡ്. പി.എ രാവണേശ്വരം തണ്ണോട്ട് സ്വദേശിയുടെ മാതാവ്(75), 75, 54 വയസുള്ള പുരുഷന്മാർ എന്നിവരാണ് കൊവിഡ് 19 പോസിറ്റീവായത്. ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച രാവണേശ്വരം തണ്ണോട്ട് സ്വദേശിയുടെ കുടുംബത്തിൽ ഭാര്യയും മക്കളും ഉൾപ്പടെ എല്ലാവരും പരിശോധനയിൽ നെഗറ്റീവായിരുന്നു.

മന്ത്രിയുടെ പിഎയുമായി സമ്പർക്കത്തിലായിരുന്നവരെ സംബന്ധിച്ച് അജാനൂർ ഹെൽത്ത് ഇൻസ്‌പെകടർ തയാറാക്കിയ പ്രാഥമിക സമ്പർക്കത്തിൽ 28 പേരാണ് ഉള്ളത്. ഇതിൽ 27പേരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also :ബംഗളൂരുവിൽ മൂവായിരത്തിലേറെ കൊവിഡ് രോഗികളെ കണ്ടെത്താനായില്ല; സ്ഥിതി ആശങ്കാജനകം

ഇവരും പി.യുമായി സമ്പർക്കം പുലർത്തിയ മറ്റ് ഏതാനും പേരും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഏതാണ്ട് 200 ഓളം പേർ പ്രാഥമിക സമ്പർക്കം പുലർത്തിയിട്ടുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവരുടെ കൃത്യമായ കണക്ക് ലഭിക്കാത്തതിനാൽ സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top