കൊവിഡ് ബാധിതർക്ക് മണം തിരിച്ചറിയാനുള്ള കഴിവ് എന്നെന്നേക്കുമായി നഷ്ടപ്പെടുമോ? പഠനം പറയുന്നത്

കൊവിഡ് ബാധിതർ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മണം തിരിച്ചറിയാൻ കഴിയാത്തത്. രോഗബാധയുടെ സമയത്ത് ഈ കഴിവ് നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സാധിക്കുമോ? ഇത് സംബന്ധിച്ച് ഹാർവർഡ് മെഡിക്കൽ സ്‌കൂളിലെ ന്യൂറോസൈന്റിസ്റ്റുമാർ നടത്തിയ പഠനം പറയുന്നത് എന്താണെന്ന് നോക്കാം.

താത്കാലികമായി സംഭവിക്കുന്ന ഇത്തരം മാറ്റങ്ങൾ കരുതുന്നത്ര ദോഷംചെയ്യുന്നവയല്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിതരിൽ മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് വൈറസ് നേരിട്ട് നാഡീകോശത്തെ ബാധിക്കുന്നതുകൊണ്ടല്ല. മറിച്ച് സംരക്ഷണകോശങ്ങളായി പ്രവർത്തിക്കുന്നവയെയാണ് ഇവ ബാധിക്കുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ വൈറസ് ബാധയുണ്ടായാൽ അവ എന്നന്നേക്കുമായി മണം തിരിച്ചറിയാൻ സഹായിക്കുന്ന സിരകളെ നശിപ്പിക്കില്ല. ഇത് വളരെ അനുകൂലമായ ഒരു ഘടകമാണെന്നും വൈറസ് ബാധ ഭേദമായാൽ ഈ സിരകളെ മാറ്റിവയ്‌ക്കേണ്ടി വരില്ലെന്നും പഠനത്തിന് നേതൃത്വം നൽകിയ സന്ദീപ് റോബർട്ട് ദത്ത പറഞ്ഞു.

Read Also :സമ്പർക്കത്തിലൂടെ ഉള്ള കൊവിഡ്; കൊല്ലം ജില്ലയിൽ ഇന്ന് മുതൽ വാഹന നിയന്ത്രണം

കൊവിഡ് ബാധിതരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന മുതലായവയാണെങ്കിലും മിക്കവർക്കും മണം തിരിച്ചറിയാൻ സാധിക്കാതെയും വരുന്നുണ്ട്. രുചി തിരിച്ചറിയാൻ സാധിക്കാത്തതും ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നു.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top