Advertisement

സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി

July 27, 2020
Google News 2 minutes Read

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബത്തേരിയില്‍ ഒരു വലിയ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സ്ഥാപന ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാളാട് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 49 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണ് ചികിത്സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ (15):

സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച് ജൂലൈ 25 മുതല്‍ ചികിത്സയിലുള്ള 22 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (18), സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള 52 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (36), ബത്തേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരായിരുന്ന അഞ്ച് പേര്‍- ബീനാച്ചി സ്വദേശികള്‍ (20, 29), പൂളവയല്‍ സ്വദേശി (25), ചെതലയം സ്വദേശി (23), കൊളഗപ്പാറ സ്വദേശി (22), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ കൂടെ വന്ന് സംസ്്കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളായ എട്ട് വാളാട് സ്വദേശികള്‍- (19, 14 വയസുള്ള സ്ത്രീകളും 29, 60, 35, 16, 33, 24 വയസുള്ള പുരുഷന്മാരും).

പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍ (2):

ജൂലൈ 13ന് ഡല്‍ഹിയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (22), ജൂലൈ 23 ന് ബംഗളൂരുവില്‍ നിന്ന് വന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറുക്കന്‍മൂല സ്വദേശി (35) എന്നിവരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

രോഗമുക്തി നേടിയവര്‍ (49):

എടവക (42), പനമരം (33, 27, 5, 33), പടിഞ്ഞാറത്തറ (26, 30), കാപ്പന്‍കൊല്ലി (10, 42), മേപ്പാടി (19, 57, 50, 21), മുട്ടില്‍ (60, 22, 43), കല്‍പ്പറ്റ (24), മൂടക്കൊല്ലി (53), തരുവണ (26), തൊണ്ടര്‍നാട് (46, 54, 4, 1), മട്ടിലയം (20, 30), കോട്ടത്തറ (30), റിപ്പണ്‍ (40), മൂപ്പൈനാട് (26), ചെന്നലോട് (40, 23, 40), തൃക്കൈപ്പറ്റ (25), നെടുങ്കരണ (24), പാലയാണ (34), പുല്‍പ്പള്ളി (51), കുപ്പാടി (24), ചീരാല്‍ (26), മാനന്തവാടി (46, 49), വെള്ളമുണ്ട (27), അഞ്ചുകുന്ന് (25), പയ്യമ്പള്ളി (30), പനമരം (33), പീച്ചങ്കോട് (50), ചുണ്ടേല്‍ (24), മീനങ്ങാടി (32), കാരച്ചാല്‍ (32), ബത്തേരി (33), കണിയാരം (30) സ്വദേശികള്‍ എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയവര്‍.

Story Highlights Sultan Bathery, large community cluster, covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here