എറണാകുളത്ത് ക്ലസ്റ്ററുകൾക്ക് പുറത്തേക്കും കൊവിഡ് വ്യാപനം; നിയന്ത്രണം ശക്തമാക്കും

എറണാകുളത്ത് ക്ലസ്റ്ററുകൾക്ക് പുറത്തേക്കും കൊവിഡ് വ്യാപനം. ആലുവ ക്ലസ്റ്ററിന് സമാനമായി പശ്ചിമ കൊച്ചിയിലെ 20 ഡിവിഷനുകളിൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചു. ഇടപ്പള്ളി മേഖലയിലും സമ്പർക്ക രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്.

കൊച്ചി കോർപറേഷൻ പരിധിയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക കൂട്ടുകയാണ്. ഫോർട്ട് കൊച്ചി മട്ടാഞ്ചേരി, തോപ്പുംപടി മേഖലകളിൽ ഇതിനകം 56 പേർ രോഗബാധിതരായി. കളമശേരി, ഇടപ്പള്ളി, ചേരാനെല്ലൂർ മേഖലകളിലായി 47 പേരാണ് ഇതുവരെ വൈറസ് ബാധിതർ. പശ്ചിമ കൊച്ചിയിലെ 20 ഡിവിഷനുകൾ കേന്ദ്രീകരിച്ച് വിശാല ക്ലസ്റ്ററാക്കി നിയന്ത്രണം കടുപ്പിക്കന്നത് പരിഗണനയിലാണ്. നിലവിൽ ആലുവ-കീഴ്മാട് അടക്കം 8 പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ക്ലസ്റ്ററിൽ കർഫ്യൂ തുടരുകയാണ്. ഇതിന് സമാനമായ നിയന്ത്രണം പശ്ചിമകൊച്ചിൽ ഏർപെടുത്താനാണ് ആലോചന. ജില്ലാ അവലോകന സമിതിയോഗമാകും ഇക്കാര്യത്തിൽ അന്തിമ തീരുമനമെടുക്കുക.

Read Also :കൊവിഡ് വ്യാപനം രൂക്ഷം; ഫോർട്ട് കൊച്ചിയിൽ കർഫ്യു

അതേസമയം തീരദേശ മേഖലയായ ചെല്ലാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞു. ആലുവ ക്ലസ്റ്ററിൽ രോഗവ്യാപനത്തിൽ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരും. എടത്തല. ചൂർണിക്കര, കീഴ്മാട്, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ വ്യാപനാശങ്ക ഒഴിഞ്ഞിട്ടില്ല. ജില്ലയിൽ ഇന്നലെ രോഗം ബാധിച്ച 70 പേരിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇതുവരെ 1,611 പേരാണ് വൈറസ് ബാധിതരായത്. നിലവിൽ 799 പേരാണ് ചികിത്സയിലുള്ളത്.

Story Highlights coronavirus, cluster, Aluva, Chellanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top