തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ്; മൂന്നുപേര്‍ ട്രിച്ചിയില്‍ കസ്റ്റഡിയില്‍

Gold smuggling case; Sarit was questioned by the IB and the NIA

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുപേര്‍ ട്രിച്ചിയില്‍ കസ്റ്റഡിയില്‍. സ്വര്‍ണം വില്‍പന നടത്തിയ ഏജന്റുമാരാണ് പിടിയിലായത്. എന്‍ഐഎ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡിഐജി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് എന്‍ഐഎ സംഘം തമിഴ്‌നാട്ടില്‍ പരിശോധനകള്‍ നടത്തിയത്. തിരുവനന്തപുരത്ത് എത്തുന്ന സ്വര്‍ണം മധുര, ചെന്നൈ, ട്രിച്ചി എന്നിവിടങ്ങളിലാണ് വില്‍പന നടത്തുന്നതെന്ന് എന്‍ഐഎ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് സ്വര്‍ണം എത്തിക്കുകയും വില്‍പന നടത്തുകയും ചെയ്തിരുന്ന ഏജന്റുമാരായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് വിവരം.

Story Highlights Gold smuggling case, custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top