കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ്

Former Karnataka chief minister Siddaramaiah tests positive for Covid 19

കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിദ്ധരാമയ്യയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധനയ്ക്ക് വിധേയനാകണമെന്നും സിദ്ധരാമയ്യ അഭ്യർത്ഥിച്ചു. നിലവിൽ ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമാണ് സിദ്ധരാമയ്യയ്ക്ക് ഉള്ളത്.

1,40,000 പേർക്കാണ് കർണാടകയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,594 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

Story Highlights Former Karnataka chief minister Siddaramaiah tests positive for Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top