ഗൂഗിൾ പ്ലേ മ്യൂസിക് പ്രവർത്തനം അവസാനിപ്പിക്കുന്നു

ഗൂഗിളിന്റെ സംഗീത ആപ്ളിക്കേഷനായ പ്ലേ മ്യൂസിക് പ്രവർത്തനം അവസാനിപ്പിക്കുന്നു. സെപ്തംബർ മുതൽ പ്ലേ മ്യൂസിക്കിന്റെ പ്രവർത്തനം അവസാനിപ്പിക്കും. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമാണ് പ്ലേ മ്യൂസിക്കിന്റെ അവസാനത്തിന് തുടക്കമിടുക.

Read Also : ഗൂഗിളും ഫേസ് ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണം; ചട്ടംകൊണ്ടുവരാനൊരുങ്ങി ഓസ്‌ട്രേലിയ

2020 അവസാനത്തോടെ ഉപഭോക്താക്കൾക്ക് ഓൺലൈൻ മ്യൂസിക് കണ്ടന്റുകൾ ലൈബ്രറി ട്രാൻഫർ നടത്താൻ കഴിയും. പിന്നീട് പ്ലേ മ്യൂസിക് ലൈബ്രറികൾ ലഭ്യമാകില്ല. യൂ ട്യൂബ് മ്യൂസിക് ആയിരിക്കും പകരം ഉപയോഗിക്കാൻ സാധിക്കുക.

ഒക്ടോബർ മുതൽ ലോകത്തെ മറ്റ് ഭാഗങ്ങളിലും ആപ്ലിക്കേഷൻ പ്രവർത്തന രഹിതമാകും. ഇനി പാട്ടുകൾ മുൻകൂട്ടി ഓർഡർ ചെയ്യാനും അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിക്കില്ല. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഗൂഗിൾ അറിയിച്ചത്.

Story Highlights google play music, youtube music

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top