Advertisement

വാള്, ഉറുമി, കഠാരം ഒക്കെ എനിക്ക് അറിയാ!!! കളരി അഭ്യാസങ്ങളുമായി നാല് വയസുകാരന്‍ യാദവ്

August 6, 2020
Google News 3 minutes Read

കളരി അഭ്യാസങ്ങൾ കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി നാല് വയസുകാരൻ. കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ യാദവാണ് ഈ കൊച്ചുമിടുക്കൻ. യാദവിന്റെ ഗുരു കളരി ഗുരുക്കളായ അച്ഛൻ തന്നെയാണ് . ”വാള്, ഇപ്പോ കറക്കിയതില്ലേ അത്, ഉറുമി, കഠാരം ഒക്കെ എനിക്കറിയാ…” കുഞ്ഞു യാദവിന് ഇതൊക്കെ സിംപിളാണ്…

യാദവിന്റെ അടവുകളിൽ ചിലത് കണ്ടാൽ തന്നെ ആളുകൾ വാപൊളിച്ചുപോകും. ഈ കുഞ്ഞഭ്യാസിക്ക് നാല് വയസേയുള്ളൂ. പാവ പോലെ തന്നെ വാളും ഉറുമിയുമെല്ലാം ഈ കുഞ്ഞു കൈകളിൽ ഭദ്രമാണ്. യാദവ് പരിശീലനം തുടങ്ങിയിട്ട് നാല് മാസം മാത്രമേയായുള്ളു. പലതും കളരി ഗുരുക്കളായ അച്ഛൻ ഗോപിനാഥനിൽ നിന്ന് കണ്ടു പഠിച്ചതാണ്. മകന്റെ താത്പര്യം കണ്ടറിഞ്ഞ ഗോപിനാഥൻ അടവും അഭ്യാസവും പഠിപ്പിക്കാൻ തുടങ്ങി.

Read Also : മൂന്നാം നിലയില്‍ നിന്ന് രണ്ടുവയസുകാരന്‍ താഴെയ്ക്ക്; അത്ഭുതകരമായി രക്ഷപെടുത്തി വഴിയാത്രക്കാര്‍

ഓരോ ചുവടും ഈ നാല് വയസുകാരൻ പെട്ടന്ന് പഠിച്ചെടുത്തു. യാദവിനിപ്പോൾ പ്രിയം ഫയർ ഷോ അഭ്യാസങ്ങളാണ്. ഏഴാം ക്ലാസുകാരനായ സഹോദരൻ അഭിനന്ദിനൊപ്പം വീട്ടിൽ തന്നെയാണ് യാദവ് പരിശീലനം നടത്തുന്നത്. കളരിയിലെ കൂടുതൽ അടവുകൾ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യാദവ്.

Story Highlights kannur, kalari, 4 year old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here