മഴ കനക്കുന്നു; സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയുടെ ദൃശ്യങ്ങള്‍

wayanad

സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ പ്രളയ ഭീഷണിയുണ്ടെന്നാണ് ദേശീയ ജല കമ്മീഷനും അറിയിച്ചിരുന്നു. സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ പല നദികളുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുകയാണ്.

കാലവര്‍ഷക്കെടുതി നേരിടാന്‍ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളിലായി എന്‍ഡിആര്‍എഫിന്റെ ഓരോ ടീമുകളെ വീതം സജ്ജമാക്കി നിര്‍ത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. പുതിയ നാല് ടീമുകള്‍ കൂടി ഉടന്‍ സംസ്ഥാനത്തെത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ ജില്ലകളിലെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍

തിരുവനന്തപുരം

കൊല്ലം

ഇടുക്കി

എറണാകുളം

തൃശൂര്‍

കോഴിക്കോട്

മലപ്പുറം

വയനാട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top