എലിസബത്ത് രാജ്ഞിയുടെ പൂന്തോട്ടം പൊതുജനങ്ങൾക്ക് കാണാൻ അവസരം; തീരുമാനം നാൽപത് വർഷത്തിന് ശേഷം

രാജകുടുംബവും രാജകീയ ജീവിതവും എങ്ങനെയായിരിക്കുമെന്ന് സങ്കൽപിക്കാത്തവർ കുറവായിരിക്കും. അക്ഷമരായിരിക്കുന്നവർക്കായി ഒരു സുവർണാവസരം ആണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ വിൻഡ്സർ കോട്ടയിലെ പൂന്തോട്ടം പൊതുജനങ്ങൾക്ക് കാണാൻ തുറന്നു കൊടുക്കുന്നു. നാൽപത് വർഷത്തിന് ശേഷമാണ് കൊട്ടാരത്തിന്റെ ഭാഗത്ത് നിന്നും ഇങ്ങനൊരു നടപടി ഉണ്ടാവുന്നത്.ഇതിനു മുന്നോടിയായി കോട്ടയുടേയും പൂന്തോട്ടത്തിന്റെയും ചിത്രങ്ങൾ രാജകുടുംബം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.

View this post on Instagram

🌱🥀The East Terrace Garden at Windsor Castle. From Saturday, 8 August, the East Terrace Garden at Windsor Castle, created by George IV in the 1820s, will open to the public at weekends for the first time in 40 years. In the 19th century, Prince Albert, consort of Queen Victoria, took particular interest in the garden’s planting scheme, and in the early 20th century, King Edward VII and Queen Alexandra held large garden parties there each summer. In 1971 The Duke of Edinburgh redesigned the flowerbeds and commissioned a new bronze lotus fountain based on his own design for the centre of garden. Swipe ⬅️ to see The Queen and The Duke of Edinburgh pictured in the East Terrace Garden in 1997 by Patrick Lichfield. 🌺The Castle’s Moat Garden beneath the iconic Round Tower, will also open for visitors and young children to join family activities on Thursdays and Fridays in August. This secluded informal garden is thought to date from the reign of Edward III, and it is believed that Geoffrey Chaucer used it as the setting for The Knight’s Tale, the first story from The Canterbury Tales. Head over to @royalcollectiontrust to find out more about The East Terrace Garden and Moat Garden, and how you can visit.

A post shared by The Royal Family (@theroyalfamily) on

ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള വാരാന്ത്യങ്ങളിലാണ് പൂന്തോട്ടം സന്ദർശകർക്കായി തുറന്നു നൽകുന്നത്.

കോട്ടയുടെ വളരെ പ്രധാനപ്പെട്ട ഒരുഭാഗമായ ഈസ്റ്റ് ടെറസ് പൂന്തോട്ടമാണ് പൊതു ജനങ്ങൾക്കായി തുറന്നുനൽകുന്നത്. ഇംഗ്ലീഷ് കൗണ്ടിയായ ബെർക്ക്ഷെയറിലെ ഈ കോട്ടയിലാണ് എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ് രാജകുമാരനും ലോക്ക് ഡൗൺ സമയം ചിലവഴിച്ചത്. ഇപ്പോൾ ഇരുവരും ബാൽമോറൽ കോട്ടയിലോണുള്ളത്. ബാൽമോറൽ കോട്ടയിലേക്ക് മാറുന്നതിന് മുമ്പായാണ് രാജ്ഞി ഇങ്ങനൊരു തീരുമാനം എടുത്തത്.

3500-ഓളം റോസാ പുഷ്പങ്ങളും തോട്ടത്തിന് നടുവിലെ ജലധാരയുമാണ് പൂന്തോട്ടത്തിലെ ആകർഷണ ഘടകങ്ങൾ.

1824-ലാണ് കൊട്ടാരത്തിൽ പൂന്തോട്ട നിർമാണം ആരംഭിക്കുന്നത്. രണ്ട് വർഷത്തെ നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ 1826-ലാണ് പൂന്തോട്ടം കിങ് ജോർജ് നാലാമൻ തോട്ടം കമ്മീഷൻ ചെയ്യുന്നത്. കാലങ്ങൾക്ക് ശേഷം 34 ഓറഞ്ച് മരങ്ങൾ കൂടി തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. ഫ്രാൻസ് ഭരണാധികാരിയായിരുന്ന ചാൾസ് പത്താമൻ രാജാവ് ജോർജ് നാലാമന് നൽകിയതായിരുന്നു ഈ ഓറഞ്ച് മരങ്ങൾ.

ഹംപ്റ്റൺ കോർട്ടിലെ പ്രൈവി ഗാർഡെൻസിൽ നിന്നും വാങ്ങിയ ശില്പങ്ങളാണ് പൂന്തോട്ടത്തിന്റെ മാറ്റ് കൂട്ടുന്നവ. 1603-ൽ ഫ്രഞ്ച് ശിൽപിയായ ഹൂബർട്ട് ലി സ്യൂവെർ ചാൾസ് ഒന്നാമനുവേണ്ടി നിർമിച്ച നാല് ഓട്ടുപ്രതിമകളും പകിട്ട് മങ്ങാതെ പൂന്തോട്ടത്തിലുണ്ട്.

1971-ൽ ഫിലിപ് രാജകുമാരൻ പൂന്തോട്ടം പുനർരൂപകൽപന ചെയ്തിരുന്നു. അദ്ദേഹമാണ് തോട്ടത്തിന് നടുവിലെ വെങ്കലത്തിലുള്ള താമരയുടെ ആകൃതിയിലുള്ള ജലധാരയ്ക്ക് രൂപം നൽകിയത്.

Story Highlights – Public view of Queen Elizabeth’s garden; Forty years after the decision

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top