മടവീഴ്ച; സിഎസ്‌ഐ ചാപ്പൽ തകർന്ന് വീണു

ആലപ്പുഴയിൽ സിഎസ്‌ഐ ചാപ്പൽ തകർന്ന് വീണു. മടവീഴ്ചയെ തുടർന്നാണ് ചുങ്കം കരുവേലിപ്പടിയിലെ സെന്റ് പോൾസ് സിഎസ്‌ഐ ദേവാലയത്തിന്റെ ചാപ്പൽ തകർന്നുവീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Read Also : കുട്ടനാട്ടിൽ മടവീഴ്ച; വീടുകൾ വെള്ളത്തിലായിട്ട് 20 ദിവസം; 500 ൽ അധികം കുടുംബങ്ങൾ ദുരിതത്തിൽ

പള്ളിക്കുള്ളിൽ വെള്ളം കയറുകയും ചെയ്തു. പാടങ്ങൾക്കിടയിൽ ആണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടമാണ് ഉണ്ടായത്. ഏക്കർ കണക്കിന് പാടശേഖരവും നശിച്ചു.

Story Highlights alappuzha, chappal collapsed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top