ശ്രീനഗറിൽ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

kashmir one terrorist killed

ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം. രണ്ട് പൊലീസുകാർ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരുക്കുണ്ട്.

Read Also : ശ്രീനഗറിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി തനുശ്രീ ദത്ത

ഇന്ന് പുലർച്ചെ ശ്രീനഗറിലെ നൗഗാമിലാണ് സംഭവം. മൂന്ന് പൊലീസുകാർക്കാണ് ആക്രമണത്തിൽ പരുക്ക് പറ്റിയത്. ആശുപത്രിയിലുള്ള വഴിമധ്യേ രണ്ട് പേർ മരിച്ചു. ആക്രമണത്തിന്റെ സ്വഭാവം പുറത്ത് വന്നിട്ടില്ല. പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്നാണ് വിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഇടയിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുൽവാമയിൽ ഭീകരരുടെ താവളം സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു.

Story Highlights jammu kashmir terrorist attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top