എറണാകുളത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പച്ചാളം സ്വദേശി മാലിയിൽ ഗോപിനാഥൻ ആണ് മരിച്ചത്. 63 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

ഇന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. കാസർഗോഡ്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാസർഗോഡ് പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൂന്ന് ദിവസം മുൻപ് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ അബ്ബാസ് ചികിത്സ തേടിയിരുന്നു.

ഇടുക്കിയിൽ കട്ടപ്പന സ്വദേശി സുവർണഗിരി കുന്നുംപുറത്ത് ബാബു (58) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി സുവർണഗിരി കുന്നുംപുറത്ത് ബാബു (58) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. പത്തനംതിട്ടയിൽ ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Story Highlights Coronavirus, Kalamassery medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top