Advertisement

പെൺകുട്ടി പൂ പറിച്ചു; 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്

August 21, 2020
Google News 2 minutes Read

ഒഡീഷ ദേൻകനാൽ ജില്ലയിലെ കാന്റിയോ കട്ടേനിയിലെ 40 കുടുംബങ്ങൾ ഗ്രാമത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് രണ്ടാഴ്ചകൾ പിന്നിടുന്നു. ഒരു ഗ്രാമം ഒന്നടങ്കം ഇവർക്ക് വിലക്ക് കൽപിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ ഉയർന്ന ജാതിക്കരന്റെ വീട്ടിൽ നിന്ന് പതിനഞ്ചുകാരിയായ ദളിത് പെൺകുട്ടി പൂ പറിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

പെൺകുട്ടി പൂ മോഷ്ടിച്ചതായി കുടുംബം പരാതിപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമത്തിലെ രണ്ട് ജാതികൾ തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയത്. തുടർന്ന് ദളിത് സമുദായത്തിൽ പെട്ടവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി.

എന്നാൽ, പെൺകുട്ടി പൂ പറിച്ചതിന് പിന്നാലെ തങ്ങൾ ക്ഷമാപണം നടത്തിയതായി പെൺകുട്ടിയുടെ പിതാവ് പറയുന്നു. എന്നാൽ ഗ്രാമത്തിലെ ഒരുവിഭാഗം ആളുകൾ യോഗം ചേർന്ന് തങ്ങളെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. തങ്ങളോട് സംസാരിക്കാൻ ആരെയും അനുവദിക്കുന്നില്ല. ഗ്രാമത്തിലെ പരിപാടികളിൽ പങ്കെടുക്കുന്നതിന് പോലും വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഊരുവിലക്കു നേരിട്ടതിനെ തുടർന്ന് ഗ്രാമവാസികൾ ജില്ലാ ഭരണകൂടത്തിനും പൊലീസ് സ്റ്റേഷനിലും പരാതിയും സമർപ്പിച്ചിട്ടുണ്ട്. കട്ടേനി ഗ്രാമത്തിൽ മൊത്തം 800 കുടുംബങ്ങളാണുള്ളത്. ഇതിൽ 40 കുടുംബങ്ങൾ പട്ടികജാതിയിൽ പെട്ട നായിക് സമുദായത്തിൽപെട്ടവരാണ്.

മാത്രമല്ല, 40 കുടുംബങ്ങൾക്കും ഗ്രാമത്തിലെ പൊതുനിരത്തുകൾ ഉപയോഗിക്കുന്നതിനും ഇവരുടെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. മാത്രമല്ല, താഴ്ന്ന വിഭാഗത്തിൽപെട്ട അധ്യാപകരോട് മറ്റെവിടേക്കെങ്കിലും ജോലി തേടി പോകാനും ഗ്രാമം ആവശ്യപ്പെട്ടു കഴിഞ്ഞു. ഗ്രാമത്തിലെ ഭൂരിഭാഗവും കർഷകരാണ്. വയലുകളിൽ ജോലി ചെയ്യുന്നതിനും കടകളിൽ നിന്ന് ആവശ്യസാധനങ്ങൾ വാങ്ങുന്നതിനും ഇവർക്ക് വിലക്കുണ്ട്.

Story Highlights – The girl plucked the flower; Tax evasion for 40 families

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here