ഒരു കൊവിഡ് മരണം കൂടി; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന രോഗി മരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും കൊവിഡ് രോഗി മരിച്ചു. കാട്ടാക്കട സ്വദേശി രത്‌നകുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായിരുന്നു രത്‌നകുമാർ. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രത്‌നകുമാറിനും രോഗം കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കാട്ടാക്കടയിൽ കൊവിഡ് ബാധിച്ച് ഇതുവരെ നാല് പേരാണ് മരിച്ചത്.

പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ ആണ് മരിച്ചത്. 76 വയസായിരുന്നു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top