മമ്പുറം മഖാമിലെ ആണ്ടുനേർച്ചക്ക് തുടക്കമായി; ചടങ്ങ് തീര്‍ത്ഥാടക സാന്നിധ്യമില്ലാതെ

mamburam makham andunercha

മലബാറിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മമ്പുറം മഖാമിലെ ആണ്ടുനേർച്ചക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി തീർത്ഥാടകർക്ക് നേരിട്ടത്തരുതെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Read Also : വിയൂർ ജയിലിൽ പതാക ഉയർത്തൽ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് തീവ്രവാദ, മാവോയിസ്റ്റ് കേസ് പ്രതികൾ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്, തീര്‍ത്ഥാടക സാന്നിധ്യമില്ലാതെയാണ് ഇത്തവണത്തെ മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയേറിയത്. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടി ഉയർത്തിയതോടെ 182-ാമത് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 27 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിലേക്ക് തീർത്ഥാടകർ എത്തരുതെന്ന് മഖാം ഭാരവാഹികൾ അഭ്യർത്ഥിച്ചു

സാധാരണയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന മമ്പുറം ആണ്ടുനേര്ച്ച ചരിത്രത്തില്‍ ഇതാദ്യമായാണ് തീര്‍ത്ഥാടകരെ പങ്കെടുപ്പിക്കാതെ നടത്തുന്നത്. വിശ്വസികൾക്കായി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചയുടെ മുഴുവന്‍ ചടങ്ങുകളും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ചെയുന്നുണ്ട്.

Story Highlights mamburam makham andunercha started

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top