കൂടത്തായി സിലി വധക്കേസ്; പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതി ജോളി

കൂടത്തായി കൂട്ടകൊലപാതക കേസിൽ സിലി വധത്തിൽ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ജോളി വിടുതൽ ഹർജി നൽകി. കോടതിയിൽ പ്രാഥമിക വിചാരണനടപടികൾ തുടരുന്നതിനിടെയാണ് ഹർജി നൽകിയത്.

കേസ് കെട്ടി ചമച്ചതാണെന്ന് ജോളിയുടെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു. കോഴിക്കോട് പ്രിൻസിപ്പിൾ സെഷൻസ് കോടതിയാണ് വാദം കേണ്ടത്. സെപ്തംബർ 8, 9 തീയതികളിൽ കേസിൽ വാദം തുടരും. റോയ് തോമസ് കേസിലെ അഞ്ചാം പ്രതിയായ നോട്ടറി വിജയകുമാറിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ഹാജരായി.

Story Highlights Koodathayi murder case, Jolly joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top