കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം; ‘തീവെട്ടിക്കൊള്ള’ ചേരുന്നത് യുഡിഎഫിനെന്ന് എം സ്വരാജ്

കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ് എംഎൽഎ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയായാണ് എം സ്വരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജന വിരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവരുടെ അസത്യങ്ങളെ അച്ചടി മഷി പുരട്ടിയും ദൃശ്യ ചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും ചേർന്നാണ് ആ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നതെന്നും എം സ്വരാജ്യ പറഞ്ഞു.

യുഡിഎഫും ബിജെപിയും അണിനിരന്നാണ് പ്രമേയം അവതരിപ്പിച്ചിപിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ദുർബലമായിപ്പോയി. അവിശ്വാസ പ്രമേയം പരാജയപ്പെടുക തന്നെ ചെയ്യും. അവിശ്വാസ പ്രമേയം അവതരിപ്പിച്ച വി ഡി സതീശൻ എംഎൽഎ സർക്കാരിനെതിരെ തീവെട്ടിക്കൊള്ള എന്ന പദം ഉപയോഗിച്ചില്ല. തീവെട്ടിക്കൊള്ള എന്ന പദം യുഡിഎഫിനെ ചേരൂ. യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതി ഇന്നില്ല. എൽഡിഎഫും യുഡിഎഫും രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞതിൽ നന്ദിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു.

Story Highlights M Swaraj, Adjournment motion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top