Advertisement

സെക്രട്ടേറിയറ്റിലെ തീപിടുത്തം; അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

August 25, 2020
Google News 2 minutes Read
Secretariat fire mullappally ramachandran

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള സർക്കാരിൻ്റെ ശ്രമമാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അട്ടിമറിക്ക് പേരുകേട്ട നേതാവാണ് മുഖ്യമന്ത്രി. സമഗ്രമായ അന്വേഷണം നടത്തണം. ഗൗരവമായാണ് കേരള കോൺഗ്രസ് ഇതിനെ കാണുന്നത് എന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also : സെക്രട്ടേറിയറ്റിലെ തീപിടുത്തം; തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല

“തെളിവുകൾ ഇടിവെട്ടി നശിച്ചു എന്ന് മുൻപ് മുൻപ് ഈ സർക്കാർ പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയായേ ഇതിനെ നോക്കിക്കാണാൻ സാധിക്കൂ. തെളിവുകൾ നിരന്തരമായി നശിപ്പിക്കുന്ന ഒരു ഗവണ്മെൻ്റ് ആണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അട്ടിമറിക്ക് പേരുകേട്ട നേതാവാണ് മുഖ്യമന്ത്രി. ഇതും ഇതിനപ്പുറവും സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല. സമഗ്രമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ഇതിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കണം. ഇതിനെ ലാഘവത്തോടെ കാണാനാവില്ല. ഗൗരവമായാണ് കേരള കോൺഗ്രസ് ഇതിനെ കാണുന്നത്”- മുല്ലപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാൽ അത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണ്. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read Also : സെക്രട്ടേറിയറ്റില്‍ തീപിടുത്തം; പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്

അല്‍പസമയം മുന്‍പാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. സുപ്രധാനമായ ഫയലുകൾ നശിച്ചിട്ടില്ലെന്നാണ് ചീഫ് പ്രോട്ടോകോൾ ഓഫീസ് അറിയിക്കുന്നത്.

Story Highlights Secretariat fire mullappally ramachandran against kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here