മെസി ക്ലബ് വിടുന്നു എന്ന വാർത്ത; ബർതോമ്യു രാജി വെക്കണമെന്ന് ബാഴ്സലോണ അംഗങ്ങളുടെ സംഘടന

no confidence messi barcelona

മെസി ക്ലബ് വിടുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ക്ലബ് പ്രസിഡൻ്റ് ജോസപ്‌ മരിയ ബർതോമ്യു രാജി വെക്കണമെന്ന് ബാഴ്സലോണ അംഗങ്ങളുടെ ഏറ്റവും വലിയ സംഘടനയായ മാനിഫെസ്റ്റ്‌ ബ്ലോഗ്രാന. ബാഴ്സ ബോർഡിനെതിരെ ഇവർ വിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 28നു മുൻപായി തങ്ങൾ സമർപ്പിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. വാർത്താ കുറിപ്പിലൂടെയാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വാർത്താ കുറിപ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഇവർ പുറത്തുവിട്ടിട്ടുണ്ട്.

Read Also : ‘മെസിയെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനാണ് ശ്രമം’; ബാഴ്സ സ്പോർടിംഗ് ഡയറക്ടർ റാമോൺ പ്ലെയിൻസ്

മെസിയുമായുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. അടുത്ത സീസണിലും മെസി ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പാക്കുക. ബർതോമ്യു എത്രയും പെട്ടെന്ന് രാജി വെച്ച്‌ പുതിയ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കുക എന്നും ഇവർ ആവശ്യപ്പെടുന്നു. ഇത് അംഗീകരിച്ചില്ലെങ്കിൽ ബോർഡിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്നും ഇവർ വാർത്താ കുറിപ്പിലൂടെ അറിയിക്കുന്നു.

Read Also : ലോകത്തിലെ സകല സ്പോർട്ടുകൾക്കും മുകളിൽ ചർച്ച ചെയ്യപ്പെടുന്ന മെസി എന്ന ബ്രാൻഡ്

മാനിഫെസ്റ്റ്‌ ബ്ലോഗ്രാന ക്ലബ്‌ അംഗങ്ങൾ, ആരാധകർ, അടുത്ത ഇലക്ഷനിലെ മത്സരാർത്ഥികൾ തുടങ്ങി എല്ലാവരോടും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ആവശ്യപ്പെടും. ബർതോമ്യുവിന്റെ കീഴിൽ ബാഴ്‌സലോണ നേരിട്ട്‌ കൊണ്ടിരിക്കുന്ന ഈ വലിയ തകർച്ചയെ ക്ലബ്‌ അംഗങ്ങൾക്ക്‌ നിസ്സംഗതയോടെ നോക്കി നിൽക്കാനാവില്ല. മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയാത്ത മാനേജ്മെൻ്റിൽ പ്രതിഷേധിച്ച് ക്ലബ്ബിന്റെ അടയാളമായ മെസി എടുത്ത തീരുമാനം ക്ലബിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഓഗസ്റ്റ് 28നുള്ളിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കും എന്നാണ് ഇവർ പറയുന്നത്.

Story Highlights Manifest Blaugrana announces its intention to present no confidence motion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top