Advertisement

എറണാകുളത്ത് 140 പേർക്ക് കൊവിഡ്

August 27, 2020
Google News 1 minute Read
Ernakulam covid update

എറണാകുളം ജില്ലയിൽ 140 പേർക്ക് കൊവിഡ്, ഇതിൽ 135പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ വിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2000 കടന്നു. ക്ലസ്റ്ററുകൾക്ക് പുറമെ നഗര പ്രദേശങ്ങളിലും രോഗവ്യാപനം ഉണ്ടാവുന്നുണ്ട്. രോഗബാധയുണ്ടാകുന്ന ആരോഗ്യപ്രവർത്തകരുടെ വർധന ഉണ്ടാവുകയാണ്.

Read Also : കൊവിഡ് നിരുപദ്രവകാരിയായ രോഗമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണം: മുഖ്യമന്ത്രി

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പശ്ചിമകൊച്ചിയെ കൂടാതെ നഗര പ്രദേശങ്ങളിലും രോഗം വ്യാപിക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിക്കുന്നതിൽ കൂടുതൽ പേരും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. പശ്ചിമ കൊച്ചിയിൽ മാത്രം ഇന്ന് 36 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ ചെങ്ങമനാട് 16 പേർക്കും കളമശ്ശേരിയിൽ 6 പേർക്കും രോഗ ബാധയുണ്ടായി. 6 ആരോഗ്യ പ്രവർത്തകർക്കും 4 നാവിക ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആൾക്കൂട്ടത്തിനെതിരെ ശക്തമായ ജാഗ്രത നടപടികൾ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിൽ 90 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

അതേസമയം ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2000 കടന്നു. 2023 പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നത്.

Story Highlights Ernakulam covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here