ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പൂനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കൽ കോളജിലാണ് മനുഷ്യരിൽ വാക്‌സിൻ കുത്തിവച്ചത്. തമിഴ്‌നാട്ടിലെ രണ്ട് ആശുപത്രികൾ വാക്‌സിൻ പരീക്ഷണത്തിൽ ചേരുമെന്ന് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്‌കർ പറഞ്ഞു. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 23 എംഎൽഎമാർക്ക് രോഗം സ്ഥിരീകരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അറിയിച്ചു.

രാജ്യത്ത് ആകെ പോസിറ്റീവ് കേസുകൾ 3,234,474 ആയി. ആകെ മരണം 59,449. 24 മണിക്കൂറിനിടെ 67,151 പോസിറ്റീവ് കേസുകളും 1059 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 14,888 പുതിയ രോഗികൾ. 295 മരണം. ആകെ രോഗബാധിതർ 718,711ഉം, മരണം 23,089ഉം ആയി. മഹാരാഷ്ട്ര പിഎസ്‌സി പരീക്ഷകൾ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാറ്റിവച്ചു. ആന്ധ്രയിൽ 10,830ഉം, കർണാടകയിൽ 8,580ഉം, തമിഴ്‌നാട്ടിൽ 5,958ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഒരു ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം വർധിക്കുകയാണ്. അസം മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തി നിരക്ക് 76.29 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 63,173 പേർ രോഗമുക്തരായി. മരണനിരക്ക് 1.84 ശതമാനമായി തുടരുകയാണ്.

Story Highlights – The second phase of the Oxford University’s co – shield wax test has begun in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top