അങ്കമാലിയില്‍ വീണ്ടും മദ്യവേട്ട; 72 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു

അങ്കമാലിയില്‍ വീണ്ടും മദ്യവേട്ട. തുറവൂര്‍ സ്വദേശി മുകേഷിന്റെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം 72.500 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ഓണക്കാലത്ത് വില്‍പന നടത്തുന്നതിനായി സൂക്ഷിച്ചു വച്ച മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതി എക്‌സൈസുകാരെ കണ്ട് ഓടിരക്ഷപ്പെട്ടു.

ഇയാളുടെ സ്‌കൂട്ടറില്‍ നിന്നും ആറ് ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. പ്രതിക്കായി എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അങ്കമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.പി. സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് മദ്യം പിടിച്ചെടുത്തത്.

Story Highlights 72 liter liquor seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top