Advertisement

ഇനി കേരളാ കോൺഗ്രസ് എം മാത്രം; രണ്ടില ചിഹ്നത്തിൽ ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണമെന്ന് ജോസ് കെ മാണിയുടെ ആഹ്വാനം

September 1, 2020
1 minute Read

സത്യം ജയിച്ചെന്ന് ജോസ് കെ മാണി. രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ലഭിച്ചതോടെ സത്യം ജയിച്ചു. വിധി വന്നതോടെ ജോസ് വിഭാഗം ഇല്ലാതായെന്നും ഇനി മുതൽ കേരളാ കോൺഗ്രസ് എം മാത്രം ഉള്ളൂവെന്നും ജോസ് കെ മാണി പറഞ്ഞു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണം.

അതേസമയം പാർട്ടിയെ ഹൈജാക് ചെയ്യാനുള്ള ശ്രമിച്ചവർക്ക് കടുത്ത താക്കീതാണിതെന്ന് പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. പാർട്ടിയും രണ്ടില ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പറഞ്ഞിരിക്കുന്നു. ഇതിന് അപ്പുറത്തേക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് റോഷി അഗസ്റ്റിൻ ചോദിച്ചു.

Read Also : ജിഡിപിയിൽ റെക്കോർഡ് ഇടിവ്

പാർട്ടിയുടെ ചെയർമാനായി ജോസ് കെ മാണി തുടരുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും റോഷി അഗസ്റ്റിൻ. അതിനിടയിൽ മാധ്യമങ്ങളെയും റോഷി അഗസ്റ്റിൻ വിമർശിച്ചു. ഇതിനെ ഓണസമ്മാനമായി കാണുന്നുവെന്നും ജോസ് കെ മാണി വിഭാഗത്തെ സാങ്കേതികപരമായി യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റോഷി അഗസ്റ്റിൻ.

Story Highlights kerala congress, jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top