മഹാരാഷ്ട്രയില്‍ കൊവിഡ് മരണം കാല്‍ലക്ഷം കടന്നു; കര്‍ണാടകയിലും രോഗ വ്യാപനം രൂക്ഷം

covid test

മഹാരാഷ്ട്രയില്‍ കൊവിഡ് മരണം കാല്‍ലക്ഷം കടന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 17,433 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 292 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 9,860 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരുവില്‍ മാത്രം 3,420 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ ഒരുലക്ഷത്തോട് അടുക്കുകയാണ്. 94,459 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. 113 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 5,950 ആയി.

തമിഴ്‌നാട്ടില്‍ 5990 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 98 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,39,959 ആയി. 7516 പേര്‍ മരിച്ചു. ചെന്നൈയില്‍ സേറോ സര്‍വേയക്ക് വിധേയരായ 21.5 ശതമാനം പേര്‍ക്ക് കൊവിഡ് വന്നുപോയതായി കണ്ടെത്തി.

Story Highlights maharashtra, karnataka, tamilnadu covid updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top