കൊല്ലം ജില്ലയിൽ വീടിനുള്ളിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതശരീരം കണ്ടെത്തി

വീടിനുള്ളിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതശരീരം കണ്ടെത്തി. കൊല്ലം ജില്ലയിൽ ആയൂർ ഇളമാട് മോളി വില്ലയിൽ രവിചന്ദ്രന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.

62 കാരനായ രവിചന്ദ്രൻ ഏറെനാളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായിരുന്ന ഇയാൾ ഓണ ദിവസങ്ങളിൽ മക്കളുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ഇയാളുടെ വിവരം ഉണ്ടായിരുന്നില്ല.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതശരീരം അഴുകിയ നിലയിൽ കണ്ടത്. പിന്നീട് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി. വീട്ടിലേക്ക് കയറുന്ന ഭാഗത്തുള്ള മുറിയിൽ പായിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പുഴുവരിച്ച് തുടങ്ങിയിരുന്നു.

രവിചന്ദ്രന്റെ മക്കളും ബന്ധുക്കളും സ്ഥലത്തെത്തിയ ശേഷമാണ് അനന്തര നടപടികൾ നടത്തിയത്. കൊവിഡ് പരിശോധന ഉൾപ്പെടെയുള്ള മറ്റു നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നും ചടയമംഗലം സി.ഐ പറഞ്ഞു.

Story Highlights A week-old body was found inside the house

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top