കൊച്ചിയിൽ ഇന്ന് രണ്ട് കൊവിഡ് മരണം
എറണാകുളം ജില്ലയിൽ ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പുത്തൻകുരിശിലും തൃപ്പൂണിത്തുറിലുമായാണ് മരണം സംഭവിച്ചത്.
പുത്തൻകുരിശ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി പൗലോസ് ആണ് മരിച്ചത്. 81 വയസായിരുന്നു. ദീർഘകാലമായി അർബുദ ബാധിതൻ ആയിരുന്നു പൗലോസ്. ശ്വാസസംബദ്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് ഇദ്ദേഹത്തിന് കെവിഡ് പോസിറ്റീവ് ആയത്. സംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തി.
എറണാകുളത്ത് കൊവിഡ് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചുRead Also :
തൃപ്പൂണിക്കുറ പറവൂർ സ്വദേശിനി സുലോചന മരിച്ച മറ്റൊരാൾ. 62 വയസായിരുന്നു. കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് ശ്രവം പരിശോധനയ്ക്കയച്ചു.
Story Highlights – Covid Death, Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here