ജോലിക്കാർക്ക് ശമ്പളവർധനവിനായി സിഇഓ തന്റെ ശമ്പളം 90 ശതമാനം വെട്ടിക്കുറച്ചു; ബിസിനസ് മൂന്നിരട്ടി വർധിച്ചുവെന്ന് പഠനം

CEO Pay Business Tripled

ജോലിക്കാർക്ക് ശമ്പളവർധനവിനായി സിഇഓ തന്റെ ശമ്പളം 90 ശതമാനം വെട്ടിക്കുറച്ചതോടെ ബിസിനസ് മൂന്നിരട്ടി വർധിച്ചുവെന്ന് പഠനം. അമേരിക്കയിലെ സിയാറ്റിലിലുള്ള ഗ്രാവിറ്റി പേയ്മെൻ്റ്സ് എന്ന കമ്പനിയാണ് വ്യത്യസ്ത ആശയവുമായി നേട്ടമുണ്ടാക്കിയത്. സിഇഓ ഡാൻ പ്രൈസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തൻ്റെ ശമ്പളത്തിൽ 90 ശതമാനം വെട്ടിക്കുറച്ചാണ് ഡാൻ തൊഴിലാളികളുടെ ശമ്പളം വർധിപ്പിച്ചത്. ഇങ്ങനെ ബാക്കിയായ പണവും കൂടി ഉൾപ്പെടുത്തി 70000 ഡോളർ മിനിമം ശമ്പളം തൊഴിലാളികൾക്ക് നൽകി. 2015ലായിരുന്നു ഇത്തരത്തിൽ ഒരു മാറ്റം കമ്പനി നടത്തിയത്. അഞ്ച് വർഷത്തിനപ്പുറം ബിസിനസ് വളർച്ച മൂന്നിരട്ടിയായെന്ന് ഡാൻ പറയുന്നു.

Read Also : മാധ്യമ പ്രവർത്തക റാണാ അയ്യൂബിന് കൊവിഡ്

2015ൽ ഈ തീരുമാനം എടുത്തപ്പോൾ സോഷ്യലിസം എങ്ങനെ പരാജയപ്പെടുമെന്ന് എംബിഎ വിദ്യാർത്ഥികൾക്കുള്ള കേസ് സ്റ്റഡി ആകുമെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങളുടെ കമ്പനിയുടെ ബിസിനസ് മൂന്നിരട്ടി ആയി. ഹാർവാർഡ് ബിസിനസ് സ്കൂൾ ഇപ്പോൾ ഞങ്ങളുടെ കമ്പനിയെപ്പറ്റി പഠിക്കുകയാണ്.

Story Highlights CEO Who Took A $1 Million Pay Cut To Pay His Employees More Says His Business Has Tripled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top