ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗബാധ വര്‍ധിക്കുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 88 പേര്‍ക്ക്

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ന് 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂര്‍ ജില്ലയിലെ 23, കാസര്‍ഗോഡ് ജില്ലയിലെ എട്ട്, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ആറ് വീതവും, കോഴിക്കോട് ജില്ലയിലെ അഞ്ച്, കൊല്ലം ജില്ലയിലെ നാല്, പത്തനംതിട്ട ജില്ലയിലെ രണ്ട്, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 15 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 18,880 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid confirmed 88 health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top