ചക്ലിയ വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിച്ചു; വട്ടവടയിൽ ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

ഇടുക്കി വട്ടവടയിൽ കടുത്ത ജാതി വിവേജനം. ചക്ലിയ വിഭാഗത്തിൽപ്പെട്ടവർക്ക് മുടിയും താടിയും വെട്ടുന്നതിന് വിലക്ക് ഏർപ്പെടുത്തി. വിഷയത്തിൽ പട്ടികജാതി ക്ഷേമ സമതിയുടെ ഇടപെടലിനെ തുടർന്ന് വട്ടവടയിൽ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു. ജാതി വിവേചനം കാട്ടിയ ബാർബർ ഷോപ്പുകൾ പഞ്ചായത്ത് ഇടപെട്ട് പൂട്ടിക്കുകയും ചെയ്തു.

അപൂർവമെങ്കിലും ജാതി വിവേചനം ഇന്നും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് വട്ടവടയിൽ താഴ്ന്ന ജാതിയിൽപെട്ടവർക്ക് മുടിവെട്ടുന്നതിന് അവസരം നിക്ഷേധിക്കുന്നത്. ചക്ലിയ വിഭാഗത്തിലുള്ളവരുടെ മുടിവെട്ടാൻ കഴിയില്ലെന്ന ബാർബർ ഷോപ്പുടമകളുടെ നിലപാടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ജാതിവിവേചനം പുറത്തറിയുന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ പട്ടികജാതി ക്ഷേമ സമതി ഇടപെട്ടു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും എംപിയുമായ അഡ്വ. സോമചന്ദ്രൻ നേരിട്ട് വട്ടവടയിൽ എത്തുകയും ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ച് മടങ്ങി.

പഞ്ചായത്തിൽ നിലനിൽക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കണമെന്നും പൊതുവായ ബാർബർ ഷോപ്പ് വേണമെന്നുമുള്ള നാട്ടുകാരുടെയും ആവശ്യത്തെ തുടർന്ന് സമതി പഞ്ചായത്ത് ഭരണസമതിയുമായും മറ്റും ചർച്ച നടത്തിയത്. തുടർന്നാണ് പെതു ബാർബർ ഷോപ്പ് ആരംഭിക്കുന്നതിന് തീരുമാനമായത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അനുവധിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

Story Highlights Barber shop, Vattavada

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top