ഷാരൂഖ് ഖാന്റെ പേരിൽ ഇല്ലാത്ത ചിത്രത്തിന്റെ പോസ്റ്ററും, അതിന്റെ പേരിൽ ബോയ്‌ക്കോട്ട് ഹാഷ്ടാഗും [24 Fact Check]

Fake cinema poster boycott hashtag shahrukh khan 24 fact check
  • മീനു മഞ്ചേഷ്

ടിപ്പു സുൽത്താൻ ആയി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ വേഷമിട്ട് നിൽക്കുന്ന ഒരു പോസ്റ്റർ അടുത്തിടെയായി ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. സിനിമാ പോസ്റ്ററിനൊപ്പം സിനിമ ബഹിഷ്‌കരിക്കണമെന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗ് ആകുന്നുണ്ട്. എന്നാൽ ഇതൊക്കെ പ്രഖ്യാപിക്കപ്പെടാത്ത ഒരു സിനിമയുടെ പേരിലാണ് എന്നതാണ് വാസ്തവം.

ബോയ്‌ക്കോട്ട് ഖാൻ എന്ന ഹാഷ് ടാഗിനൊപ്പമാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്.

ഈ സിനിമയ്ക്കായി താരം വലിയൊരു തുക നിക്ഷേപിച്ചതായും സിനിമ പരാജയപ്പെട്ടാൽകുടുംബം കടക്കെണിയിൽ ആകും എന്നുമുള്ള തരത്തിൽ ഒരു പോസ്റ്റും ചിത്രത്തിനൊപ്പം പ്രചരിക്കുന്നുണ്ട്. അർണബ് ഗോസ്വാമിയുടെ പേരിൽ നിർമിച്ച വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വ്യാജ പ്രചാരണം.

Fake cinema poster boycott hashtag shahrukh khan 24 fact check

എന്നാൽ ഇത്തരത്തിലൊരു പോസ്റ്ററോ ചിത്രമോ വരുന്നില്ല. ഷാറൂഖ് ഖാന്റെ ആരാധകർ നിർമ്മിച്ച ഒരു ഫാൻ മെയ്ഡ് ട്രെയിലർ ആണ് പോസ്റ്ററിന് ആധാരം.

2018സെപ്റ്റംബറിൽ ആണ് ഈ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. ഷാരൂഖ് ഖാന്റെ പല സിനിമകളിൽ നിന്നുള്ള രംഗങ്ങൾ കോർത്തിണക്കി നിർമിച്ച ട്രെയിലർ വ്യാജന്മാർ പ്രചാരണത്തിന് ആയുധമാക്കി. ഇതൊരു ഫാൻ മെയ്ഡ്ട്രെയിലർ ആണെന്നും നിർമാണം വിനോദം മാത്രമ ലക്ഷ്യം വച്ചുള്ളതാണെന്ന് ഡിസ്‌ക്ലൈമറിൽകൃത്യമായി പറയുന്നുണ്ട്.

Story Highlights Shahrukh khan, 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top