മമ്മൂട്ടിയോട് ‘പിണങ്ങിയ’ കുഞ്ഞ് തിരൂർക്കാട് സ്വദേശിനി; കരയാനുണ്ടായ സാഹചര്യം വിവരിച്ച് കുടുംബം

mammootty viral child

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്തംബർ 7ന് സോഷ്യൽ മീഡിയ നിറയെ താരത്തിനുള്ള ജന്മദിനാശംസകളായിരുന്നു. തന്നെ തേടി ഇത്രയധികം ആശംസകൾ വന്നപ്പോഴും മമ്മൂട്ടിയുടെ കണ്ണുടക്കിയത് തന്നോട് പിണങ്ങി കരയുന്ന കുഞ്ഞിന്റെ വീഡിയോയിലാണ്.

മമ്മൂട്ടിയുടെ ജന്മദിനത്തിന് പോകാൻ സാധിച്ചില്ലെന്ന് പറഞ്ഞ കുഞ്ഞിന്റെ വീഡിയോ മമ്മൂട്ടി തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചതോടെ കുട്ടി വൈറലായി.

കുഞ്ഞ് ആരെന്ന തെരച്ചിലിലായി പിന്നീട് സോഷ്യൽ മീഡിയ. ഒടുവിൽ ട്വന്റിഫോർ തന്നെ കുഞ്ഞിനെ ലോകത്തിന് മുന്നിൽ എത്തിച്ചു. തിരൂർക്കാട് സ്വദേശിനിയാണ് കുട്ടി. ദുവ എന്നാണ് പേര്. മൂന്ന് വയസുകാരിയായ ദുവ മമ്മൂട്ടിയുടെ കുഞ്ഞാരാധികയാണ്.

താരത്തിന്റെ പിറന്നാൾ ദിവസം അച്ഛൻ അവരുടെ ഫാമിലി ഗ്രൂപ്പിൽ താരത്തിന് ആശംസയറിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞ് ഇത് കണ്ടിരുന്നു. ഇതിന് ശേഷം കുട്ടിയുടെ അമ്മയ്ക്ക് കോളജിൽ ഒരു പരിപാടിയുണ്ടായിരുന്നു. ഇതിനായി ഇരുവരും വീട്ടിൽ നിന്ന് പോയി.

എന്നാൽ കുഞ്ഞു ദുവ വിചാരിച്ചത് ഇരുവരും മമ്മൂട്ടിയുടെ പിറന്നാളിന് പോയതാണെന്നായിരുന്നു. ഇരുവരും വീട്ടിൽ വന്നപ്പോഴാണ് ദുവ കരഞ്ഞുകൊണ്ട് പരിഭവം പറഞ്ഞത്. ഈ വീഡിയോയാണ് അച്ഛൻ പകർത്തിയത്.

Story Highlights mammootty, viral child

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top