റംസിയുടെ മരണം; പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

കൊല്ലം കൊട്ടിയത്തെ റംസിയുടെ മരണത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. കൊട്ടിയം, കണ്ണനല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബർ സെൽ അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടെ ഒൻപത് പേരാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്.

കുടുംബാംഗങ്ങളുടെ പങ്ക് ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം.

അതേസമയം, പ്രതി ഹാരിസിനെ അന്വേഷണസംഘം 10 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്.

Story Highlights Ramsey’s death; Police formed a special investigation team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top