റിയ ചക്രവർത്തിയെ മുംബൈ ബൈകുള ജയിലിലേക്ക് മാറ്റി

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ മുംബൈയിലെ ബൈകുള ജയിലിലേക്ക് മാറ്റി. രാത്രിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിൽ പാർപ്പിച്ചു. ഇന്നലെ രാത്രിയാണ് റിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.

മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് റിയ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ നീക്കം തുടങ്ങി. ഇന്നലെയാണ് റിയ ചക്രവർത്തിയെ അറസ്റ്റു ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം റിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read Also :സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

അതേസമയം, ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന നിഗമനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ഊർജിതമാക്കി.

Story Highlights Sushant singh rajput, Rhea chakraborty, Drug mafia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top