Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (09-09-2020)

September 9, 2020
Google News 1 minute Read
todays news headlines september 09

അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനും ജാമ്യം. അറസ്റ്റിലായി പതിനഞ്ച് മാസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. എൻഐഎ കോടതിയാണ് ഇരുവർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കാസർഗോട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറാത്തതിൽ കാസർഗോട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് പരുക്കേറ്റു. കാസർഗോട്ട് ഡിവൈഎസ്പി ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

ചക്ലിയ വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിച്ചു; വട്ടവടയിൽ ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

ഇടുക്കി വട്ടവടയിൽ കടുത്ത ജാതി വിവേജനം. ചക്ലിയ വിഭാഗത്തിൽപ്പെട്ടവർക്ക് മുടിയും താടിയും വെട്ടുന്നതിന് വിലക്ക് ഏർപ്പെടുത്തി. വിഷയത്തിൽ പട്ടികജാതി ക്ഷേമ സമതിയുടെ ഇടപെടലിനെ തുടർന്ന് വട്ടവടയിൽ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു. ജാതി വിവേചനം കാട്ടിയ ബാർബർ ഷോപ്പുകൾ പഞ്ചായത്ത് ഇടപെട്ട് പൂട്ടിക്കുകയും ചെയ്തു.

സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരി ഹാജരായി

തിരുവനന്തപുരം സ്വർണകടത്ത് കേസിൽ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി.

ഈ മാസം അവസാനം സ്‌കൂളുകൾ തുറക്കുന്നു; മാർഗ നിർദേശം പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

ഈ മാസം അവസാനം സ്‌കൂളുകൾ തുറക്കുന്നു. സെപ്തംബർ 21 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകൾ തുറക്കാമെന്നാണ് നിർദേശം.

Story Highlights todays news headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here