അഴിമതിയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ കൂടി പേര് പുറത്തുവരുന്നുണ്ടെന്ന് രമേശ് ചെന്നിത്തല

അഴിമതിയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ കൂടി പേര് പുറത്തുവരുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ആരാണെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലൈഫ് പദ്ധതിയിൽ വിവരാവകാശത്തിലൂടെ എം.ഒ.യു ചോദിച്ചിട്ടും മറുപടി നൽകാത്തതിന് കാരണം അടിമുടി അഴിമതിയായതിനാലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 20 കോടി രൂപയുടെ പദ്ധതി 9 കോടിയുടെ കമ്മീഷൻ വാങ്ങിയത് ആരാണെന്ന് പുറത്ത് വരണം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights Ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top