Advertisement

തൃശൂർ ജില്ലയിൽ 351 പേർക്ക് കൂടി കൊവിഡ്; 346 പേർക്ക് സമ്പർക്കം വഴി രോഗബാധ

September 19, 2020
Google News 1 minute Read
Thrissur Covid update

തൃശൂർ ജില്ലയിൽ ഇന്ന് 351 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 190 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2709 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8360 ആണ്. 5566 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 346 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 7 പേരുടെ രോഗ ഉറവിടം അറിയില്ല.

Read Also : കോഴിക്കോട് 412 പേർക്ക് കൊവിഡ്; 346 സമ്പർക്ക രോഗികൾ

915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 268 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 2512 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2975 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 126466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 392 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 91 പേർക്ക് സൈക്കോ സോഷ്യൽ കൗസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 239 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Story Highlights Thrissur Covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here