ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം. ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.

രവീന്ദ്രനാഥ ടഗോർ, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികൾ, രമണ മഹർഷി, ഡോ. പൽപു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ അങ്ങനെ ശ്രീനാരായണ ഗുരുവിനെ നേരിട്ട് കാണുകയും അറിയുകയും, സ്വന്തം കർമപാതകളിലേക്ക് ഗുരു പകർന്ന ഊർജം സ്വീകരിക്കുകയും ചെയ്ത മഹദ് വ്യക്തികളുടെ നിര പോലും നീണ്ടതാണ്.

ഗുരുവിന്റെ ഉദ്‌ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളർത്തിയത്.

ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരു നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ‘വിദ്യ കൊണ്ടു പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക’. സമത്വ സാക്ഷാത്കാരത്തിന് ഉപാധികളായി ഗുരു നിർദേശിച്ച മാർഗദർശകങ്ങൾ കാലാതിവർത്തികളാണ്.

ഗുരുവിന്റെ പേരിൽ സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല ഗാന്ധിജയന്തി ദിനത്തിൽ തുറമുഖ നഗരമായ കൊല്ലത്ത് ആരംഭിക്കുകയാണ്. ജനകീയ വിദ്യാഭ്യാസ രംഗത്ത് ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

Story Highlights Today is Sree Narayana Guru Samadhi Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top