എടവണ്ണയിൽ ഭൂമി തരം മാറ്റിയതിൽ വ്യാപക ക്രമക്കേട്; ട്വന്റിഫോർ വാർത്ത ശരിവച്ച് പൊലീസ് അന്വേഷണ റിപ്പോർട്ട്

മലപ്പുറം എടവണ്ണയിൽ ഭൂമി തരം മാറ്റിയതിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന ട്വന്റിഫോർ വാർത്ത ശരിവച്ച് പൊലീസ് അന്വേഷണ റിപ്പോർട്ട്. അപേക്ഷ നൽകാത്ത ഭൂമിയടക്കം തരം മാറ്റി നൽകിയും അപേക്ഷകൻ അവശ്യപ്പെട്ടതിലും ഇരട്ടിയിലധികം ഭൂമി തരം മാറ്റിയും നടത്തിയ ക്രമക്കേട് ട്വന്റിഫോറാണ് പുറത്ത് കൊണ്ടു വന്നത്. ഭൂമി തരം മാറ്റി ലഭിച്ചവരിൽ ഏറനാട് എംഎൽഎ പികെ ബഷീറും സഹോദരങ്ങളും ഉൾപ്പടുമെന്ന ട്വന്റിഫോർ വാർത്തക്കെതിരെ പികെ ബഷീർ എംഎൽഎ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വാർത്ത ശരിവെച്ച് പൊലീസ് റിപ്പോർട്ട് നൽകിയത്. ട്വന്റി ഫോർ ഇംപാക്ട്.

2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ട പ്രകാരം തയാറാക്കിയ ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടവർക്ക് ഭൂമി തരം മാറ്റി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് എടവണ്ണ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസറുടെ ഒത്താശയോടെ വ്യപാക ക്രമക്കേട് നടത്തിയത്. ഭൂമി തരം മാറ്റി നൽകുന്നതിന് അപേക്ഷ സമർപ്പിക്കാത്ത ഭൂമിയും അപേക്ഷയിൽ അവശ്യപെട്ടതിൽ ഇരട്ടിയിൽ അധികം ഭൂമി തരം മാറ്റിയുമായിരുന്നു ക്രമക്കേട്. ഇതിന്റെ ആനുകൂല്യം ലഭിച്ചത് ഏറനാട് എംഎൽഎ പികെ ബഷീറും സഹോദരങ്ങളും ഉൾപ്പടെ 109 അപേക്ഷകർക്കാണ്.

എന്നാൽ, ഭൂമി തരം മാറ്റുകയോ ക്രമക്കേട് നടത്തുകയോ ചെയ്തിട്ടില്ലെന്ന് പികെ ബഷീർ എംഎൽഎ പറഞ്ഞു. അപേക്ഷികാത്ത ഭൂമി തരം മാറ്റിയെങ്കിൽ ഉത്തരവാദികൾ ഉദ്യോഗസ്ഥരാണെന്നും പ്രതികളെ കണ്ടെത്താൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും എംഎൽഎ വ്യക്തമാക്കി.

Story Highlights Widespread irregularities in land reclamation in Edavanna; Police investigation report confirms Twentyfour news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top